Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍ ചെമ്പോത്ത് ആണായി

ലക്‌നൗ: സുന്ദരി ചെമ്പോത്തിനെ ഇനി സുന്ദരന്‍ എന്നു വിളിക്കേണ്ട ഗതികേടിലാണ് ഉത്തര്‍പ്രദേശിലെ മൃഗശാല അധികൃതര്‍. ബ്രൗണ്‍ നിറത്തിലുള്ള ചെമ്പോത്തിന്റെ നിറം മാറി വരുന്നത് കണ്ടപ്പോള്‍ എന്തോ അസുഖമാണെന്നായിരുന്നു മൃഗശാലയിലുള്ളവര്‍ കരുതിയത്.

എന്നാല്‍ പൊടുന്നനെ അവള്‍ മുട്ടയിടാതായി. പിന്നീട് തലയില്‍ പൂവ് വളരുകയും തന്റെ ഇണയായ ആണ്‍ ചെമ്പോത്തിനോട് അവള്‍ വഴക്കിടുകയും ചെയ്തതോടെ ഇത് ചില്ലറ അസുഖമല്ലെന്ന് മൃഗശാല ജീവനക്കാര്‍ക്ക് മനസ്സിലായി.

ഉടന്‍ തന്നെ ഡോക്ടറെ വിളിച്ച് പരിശോധിപ്പിച്ചപ്പോഴാണ് അവര്‍ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. ഇനി മുതല്‍ ചെമ്പോത്ത് അവളല്ല അവനാണ്.

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനത്തുള്ള മൃഗശാലയിലാണ് അത്യപൂര്‍വ്വമായ ഈ ലിംഗമാറ്റം നടന്നിരിക്കുന്നത്. ഇരുപത്തിമൂന്നാം വയസ്സില്‍ ആണായി മാറിയ ചെമ്പോത്തിനായി മൃഗശാല അധികൃതര്‍ പുതിയ ഇണയേയും സംഘടിപ്പിച്ചു കൊടുത്തു.

പെണ്‍ ചെമ്പോത്ത് ആണായി മാറിയത് മൃഗശാലയിലുള്ളവരെയെല്ലാം ഞെട്ടിച്ചുവെന്ന് മൃഗശാല ഡയറക്ടര്‍ രേണു സിങ് പറയുന്നു. അത്യപൂര്‍വ്വ ലിംഗമാറ്റം നടന്നതിനെ കുറിച്ച് പഠിക്കാനായി നിരവധി ഗവേഷകരും മൃഗശാലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മൃഗശാലയിലിപ്പോള്‍ അവള്‍ ക്ഷമിക്കണം അവന്‍ തന്നെ താരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+