Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയെ സമദൂരത്തില്‍ നിന്ന് മാറ്റാന്‍ തോമസ്

KV Thomas,
നെയ്യാറ്റിന്‍കര: കേന്ദ്രമന്ത്രി കെവി തോമസ് നെയ്യാറ്റിന്‍കരയിലെത്തി ലത്തീന്‍ അതിരൂപതാ ബിഷപ്പ് ഡോ വിന്‍സന്റ് സാമുവലുമായി ചര്‍ച്ച നടത്തി. നെയ്യാറ്റിന്‍കരയിലെ ബിഷപ്പ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ സമദൂര നിലപാട് സ്വീകരിക്കുമെന്ന് കഴിഞ്ഞയാഴ്ച ലത്തീന്‍ അതിരൂപത അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായാണ് കെവി തോമസ് ബിഷപ്പിനെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ തന്റേത് ഒരു പതിവ് സന്ദര്‍ശനം മാത്രമായിരുന്നുവെന്നാണ് കെവി തോമസ് പ്രതികരിച്ചത്. എല്ലാവര്‍ഷവും കുരിശുമല തീര്‍ഥാടനത്തിന്റെ ഭാഗമായി ഇവിടെ എത്താറുണ്ടെന്നും ഇത്തവണയും അതു തന്നെയാണ് നടന്നതെന്നും തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ തങ്ങള്‍ സമദൂര നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച ലത്തീന്‍ രൂപത ആര്‍ ശെല്‍വരാജിന്റെ രാജി ദൗര്‍ഭാഗ്യകരമായിപ്പോയെന്നും പ്രതികരിച്ചിരുന്നു. ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക സന്തുലനം പാലിക്കണമെന്നും രൂപത ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+