കൂടംകുളം സമരത്തിന് പിന്തുണയുമായി സഭ
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിന് ലത്തീന്‍ സഭയുടെ പിന്തുണ. പാളയം സെന്റ് ജോസഫ് പള്ളിയില്‍ നടന്ന കുരിശിന്റെ വഴി സമാപനസന്ദേശത്തിലാണ് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ഇക്കാര്യം അറിയിച്ചത്.
കൂടംകുളത്തെ സമരം തീര്‍ത്തും ന്യായമാണെന്ന്. കൂടംകുളത്തെ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ഭയാശങ്കകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യം പുരോഗതി കൈവരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പുരോഗതിയുടെ പേരില്‍ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകാന്‍ പാടില്ല. ലോകമെങ്ങും ആണവനിലയങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവിടെ അത് പണിതുയര്‍ത്തുന്നത്. കൂടംകുളത്ത് ഒരു ദുരന്തമുണ്ടായാല്‍ എന്തു ചെയ്യുമെന്ന് ആര്‍ക്കും അറിയില്ല.
ആണവനിലയത്തില്‍ നിന്നും പുറന്തള്ളുന്ന ചൂടുവെള്ളം കടലിലെ മത്സ്യസമ്പത്ത് നശിപ്പിക്കും. കടലിനെ ആശ്രയിച്ചുകഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇതിലൂടെ ഇല്ലാതാകുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.












Click it and Unblock the Notifications