പുതിയ ഫോര്‍മുലയ്‌ക്കെതിരെ മുരളി

കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് നല്ല കാര്യമാണ്. എന്നാല്‍ മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനു വേണ്ടി തയ്യാറാക്കിയ ഒരു ഫോര്‍മുലയുടെ ഭാഗമായി അദ്ദേഹത്തെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നത് നല്ല കാര്യമാണെന്ന് തോന്നുന്നില്ല.
ഇത്തരത്തിലുള്ള ഒരു ഫോര്‍മുലയും ഇതു വരെ കെപിസിസി. നിര്‍വാഹക സമിതിയോഗത്തിലോ രാഷ്ട്രീയ കാര്യസമിതിയിലോ ചര്‍ച്ച ചെയ്തിട്ടുള്ളതായി തനിയ്ക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം പുതിയ ഫോര്‍മുലയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ജി കാര്‍ത്തികേയന്‍ അറിയിച്ചു. അഞ്ചാംമന്ത്രിക്കു പകരം സ്പീക്കര്‍ എന്ന കോണ്‍ഗ്രസിന്റെ പുതിയ ഫോര്‍മുലയെ പറ്റിയുള്ള ലീഗിന്റെ നിലപാട് വെള്ളിയാഴ്ച വ്യക്തമാക്കും.
വെള്ളിയാഴ്ച ചേരുന്ന മുസ്ലീം ലീഗ് പാര്‍ലമെന്ററി കാര്യസമിതി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. വിഷയത്തില്‍ ലീഗിന്റെ നിലപാടറിഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.












Click it and Unblock the Notifications