Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സ് സമരം ജഗതിയുടെ ചികിത്സയെ ബാധിക്കുന്നു

Jagathy Sreekumar
കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. മിംസില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

നടനെ തെക്കന്‍ കേരളത്തിലുള്ള ഒരു ആശുപത്രിയിലേയ്ക്ക് മാറ്റുമെന്നാണ് അറിയുന്നത്. ജഗതിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ ഇത് സാധ്യമാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ജഗതിയെ ബുധനാഴ്ച വീണ്ടും വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു.

മിംസിലെ നഴ്‌സുമാര്‍ സമരത്തിലേര്‍പ്പെട്ടത് ആശുപത്രിയിലെ രോഗികളുടെ ചികിത്സയെ ബാധിച്ചിട്ടുണ്ട്. നാഡീസംബന്ധമായ ചികിത്സകള്‍ക്കായി ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും പെട്ടന്നുണ്ടായ പനിയെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു

ഇന്ത്യന്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരത്തില്‍ അശുപത്രിയിലെ 400ഓളം നഴ്‌സുമാര്‍ സമരം നടത്തുന്നത്. കഴിഞ്ഞ മാസം നഴ്‌സുമാരുടെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

നാല്‍പത് ദിവസത്തിനിടെ ഏഴ് തവണ നഴ്‌സുമാരുടെ പ്രതിനിധികള്‍ ആശുപത്രി മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തി. മാനേജ്‌മെന്റുമായി നടന്ന അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്.

വേതന വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കേരളമൊട്ടാകെ വ്യാപിച്ച നഴ്‌സ് സമരത്തിന്റെ ഭാഗമായാണ് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലെ നഴ്‌സുമാരും സമരത്തിന് ഇറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+