അച്ചന്‍കോവിലാറ്റില്‍ 2 കുട്ടികള്‍ മുങ്ങിമരിച്ചു

പന്തളം എന്‍എസ്എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് വിഷ്ണു. തോട്ടക്കോണം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് സിയാദ്. പന്തളം മഹാദേവക്ഷേത്രത്തിന് സമീപത്തെ കോഴിപ്പുറത്ത് കടവില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
സഹോദരന്‍ ജിഷ്ണുവുമൊത്ത് ആറ്റില്‍ കുളിക്കാനെത്തിയതായിരുന്നു വിഷ്ണു. സിയാദ് ഒഴുക്കില്‍ പെട്ടത് കണ്ട് രക്ഷിക്കാനാണ് വിഷ്ണു ആറ്റിലേക്കിറങ്ങിയത്.
എന്നാല്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ജിഷ്ണു മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.












Click it and Unblock the Notifications