കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത കാള്‍ മാര്‍ക്‌സിനെ പുറത്താക്കുന്നു

Google Oneindia Malayalam News

Mamata Marx
കൊല്‍ക്കത്ത: സംസ്ഥാനത്തെ സ്‌കൂള്‍ സിലബസ്സുകളില്‍ വന്‍ മാറ്റം വരുത്താനുള്ള പദ്ധതികളുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നോട്ട്.സിലബസ്സില്‍ നിന്നും കമ്യൂണിസവും മാര്‍ക്‌സും എംഗല്‍സും ബോള്‍ഷെവിക്‌സും 'എടുത്തുകളയാനുള്ള' തീരുമാനത്തിലാണ് മമത. പകരം എന്തു ചേര്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിലബസ് പരിഷ്‌കരണ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടതുപക്ഷം ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസവും രാഷ്ട്രീയവും കൂട്ടികുഴയ്‌ക്കേണ്ടെന്ന നിലപാടാണ് മമതയ്ക്കുള്ളത്. പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിക്കുന്ന സിപിഎം ഈ നേതാക്കള്‍ക്കും അവരുടെ ആശയങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുകയാണ്.

കമ്യൂണിസവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കുകയാണെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളും സിലബസ്സില്‍ ഉള്‍പ്പെടുത്തണം.

ലാറ്റിന്‍ അമേരിക്കയിലും ചൈനയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും നടന്ന ജനാധിപത്യ സമരങ്ങളും കൂടെ ഉള്‍പ്പെടുത്തണമെന്നു മാത്രം. കമ്യൂണിസത്തിന് ചരിത്രം അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുക തന്നെ ചെയ്യും-പരിഷ്‌കരണ കമ്മിറ്റി ചെയര്‍മാന്‍ അവിക് മസുംദാര്‍ അറിയിച്ചു.

കാള്‍ മാര്‍ക്‌സിനെ കുറിച്ച് വിദ്യാര്‍ത്ഥികളെ അറിയിക്കും. പക്ഷേ, അതൊരിക്കലും മഹാത്മാ ഗാന്ധിയെയോ നെല്‍സണ്‍ മണ്ടേലയെയോ പോലൊരു തലത്തില്‍ ആവില്ലെന്നു മാത്രം.

English summary
Mamata Banerjee is now taking 'poribartan' to Bengal's school history syllabus, by advocating that communism be erased from textbooks.Texts are to be rewritten to paper over the roles of Marx, Engels and the Bolsheviks and highlight modern democratic movements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X