Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയ്‌ക്കെതിരെ ചെന്നിത്തല

Chennithala
കാസര്‍കോട്: മുസ്ലീംലീഗിന്റെ അഞ്ചാംമന്ത്രി സംബന്ധിച്ച പ്രശ്‌നത്തില്‍ കെ മുരളീധരന്‍ എംഎല്‍എ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

കേരളത്തിലെ യുഡിഎഫ് സംവിധാനത്തെ ഭദ്രമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന തരത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഫോര്‍മുലകളെ കുറിച്ച് തനിക്കൊന്നുമറിയില്ല. അതെല്ലാം മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ മനോധര്‍മമനുസരിച്ച് സൃഷ്ടിക്കുന്നതാണെന്നും ചെന്നിത്തല പ്രതികരിച്ചു.

അതേസമയം താന്‍ പാര്‍ട്ടിയ്ക്ക് ദോഷം വരുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടിയ്ക്ക് ഗുണം വരുന്ന കാര്യങ്ങളാണ് പറഞ്ഞത്. ചെന്നിത്തലയ്ക്ക് എന്തു പദവി നല്‍കുന്നതിലും തനിക്കു സന്തോഷമേയുള്ളൂ.

അതേസമയം ഉപമുഖ്യമന്ത്രി പദവി ആലങ്കാരിക സ്ഥാനം മാത്രമാണ്. അതിലും പ്രധാനപ്പെട്ട പദവിയാണ് കെപിസിസി പ്രസിഡന്റിന്റേത്. പാര്‍ട്ടിവേദികളില്‍ പറയുന്ന കാര്യങ്ങള്‍ ചോരുന്നതില്‍ ജാഗ്രത വേണമെന്നും മുരളി അഭിപ്രായപ്പെട്ടു.

മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാനായി ജി കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്തു നിന്നു മാറ്റുന്നത് ശുഭകരമായിരിക്കില്ലെന്നായിരുന്നു മുരളി പറഞ്ഞത്.

കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് നല്ല കാര്യമാണ്. എന്നാല്‍ മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനു വേണ്ടി തയ്യാറാക്കിയ ഒരു ഫോര്‍മുലയുടെ ഭാഗമായി അദ്ദേഹത്തെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നത് നല്ല കാര്യമാണെന്ന് തോന്നുന്നില്ല.

ഇത്തരത്തിലുള്ള ഒരു ഫോര്‍മുലയും ഇതു വരെ കെപിസിസി. നിര്‍വാഹക സമിതിയോഗത്തിലോ രാഷ്ട്രീയ കാര്യസമിതിയിലോ ചര്‍ച്ച ചെയ്തിട്ടുള്ളതായി തനിയ്ക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+