കുരുക്കഴിയ്ക്കാന്‍ പുതിയ വഴികള്‍ തേടി കോണ്‍ഗ്രസ്
തിരുവനന്തപുരം: അഞ്ചാം മന്ത്രിയെന്ന മുസ്ലീം ലീഗിന്റെ ആവശ്യം ചര്‍ച്ച ചെയ്ത കോണ്‍ഗ്രസ് നേതൃത്വം പ്രശ്‌നം പരിഹരിക്കാനായി പുതിയ ഫോര്‍മുല പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച് മേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനാണ് നീക്കം. മന്ത്രിസഭയ്‌ക്കൊപ്പം കെപിസിസിയിലും അഴിച്ചുപണിയുണ്ടാകും.
ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ പദവി രാജിവച്ച് മന്ത്രിയാവുമെന്നതായിരുന്നു ആദ്യം കോണ്‍ഗ്രസ് കണ്ടെത്തിയ പോവംഴി. എന്നാല്‍ മന്ത്രിയാവാന്‍ താനില്ലെന്ന് കാര്‍ത്തികേയന്‍ അറിയിച്ചതോടെ ഈ സാധ്യത മങ്ങിയിരിക്കുകയാണ്.
അതുകൊണ്ടു തന്നെ കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനാണ് പുതിയ ആലോചന. പകരം കെ.സി.ജോസഫ് രാജിവച്ച് സ്പീക്കറാകുകയും ചെന്നിത്തല മന്ത്രിസഭയിലെത്തുകയും ചെയ്യും. അപ്പോള്‍ മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനവും ലഭിക്കും.
മറ്റൊരു സാധ്യതയും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതനുസരിച്ച് ജി.കാര്‍ത്തികേയന്‍ സ്പീക്കറായി തുടരും. അതേസമയം മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ രാജിവച്ച് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുക്കും.
ബാലകൃഷ്ണന്റെ ഒഴിവില്‍ ചെന്നിത്തല മന്ത്രിസ്ഥാനം ഏറ്റെടുക്കും. മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരമൊരു ഫോര്‍മുലയെ കുറിച്ച് തങ്ങള്‍ ആലോചിച്ചിട്ടില്ലെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. തന്നെ ആരും ഉപമുഖ്യമന്ത്രി പദവിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ പദവിയില്‍ താന്‍ പൂര്‍ണ്ണതൃപ്തനാണെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications