Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗ് യുഡിഎഫിന്റെ നട്ടെല്ല്: ഷാനവാസ്

കല്‍പ്പറ്റ: മുസ്ലീം ലീഗിനെ വേദനിപ്പിക്കുന്ന ഒരു ഫോര്‍മുലയും ഉണ്ടാകില്ലെന്ന് എംഐ ഷാനവാസ് എംപി. കോണ്‍ഗ്രസും മുസ്‌ലീം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കപ്പെടും.

കോണ്‍ഗ്രസിന്റെ നാല് പതിറ്റാണ്ട് കാലത്തെ ഏറ്റവും ഉറച്ച സഖ്യകക്ഷിയും സുഹൃത്തുമാണ് ലീഗ്. യുഡിഎഫിന്റെ നട്ടെല്ലാണ് ് ലീഗ്. അഞ്ചാം മന്ത്രി വിഷയത്തില്‍ ലീഗിന് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലുള്ള ഒരു തീരുമാനമാവും യുഡിഎഫ് കൈക്കൊള്ളുകയെന്നും ഷാനവാസ് കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതിനിടെ കേന്ദ്രമന്ത്രി വയലാര്‍ രവി സ്പീക്കര്‍ ജി. കാര്‍ത്തികേയനുമായി കൂടിക്കാഴ്ച നടത്തി. കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് രാജിവയ്്പ്പിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നുവെങ്കിലും മന്ത്രിയാവാനില്ല എന്ന നിലപാടിലായിരുന്നു കാര്‍ത്തികേയന്‍.

എന്നാല്‍ കാര്‍ത്തികേയനെ സന്ദര്‍ശിച്ചത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായല്ലെന്ന് വയലാര്‍ രവി പറഞ്ഞു. വയലാര്‍ രവി തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം തന്നെ വ്ന്നു കാണാറുണ്ടെന്നായിരുന്നു കാര്‍ത്തികേയന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+