കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

150 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സംശയം

Google Oneindia Malayalam News

Avalanche
കറാച്ചി: കനത്ത മഞ്ഞിടിച്ചിലില്‍ 150ഓളം പാകിസ്താന്‍ സൈനികര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായി സംശയം. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന സിയാച്ചിന്‍ മേഖലയിലാണ് അപകടമുണ്ടായതെന്ന് പാകിസ്താന്‍ ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

130ലധികം സൈനികള്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന കാര്യം പാകിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിയാച്ചിന്‍ ഗ്ലാസിയര്‍ മേഖലയില്‍ ശനിയാഴ്ച അതിരാവിലെയാണ് അപകടമുണ്ടായത്. ഗയാരി ജില്ലയിലെ ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു ചുറ്റും ഇപ്പോഴും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഈ മേഖലയില്‍ മഞ്ഞുവീഴ്ച സാധാരണമാണ്. പക്ഷേ, ഏപ്രില്‍ മാസത്തില്‍ അപ്രതീക്ഷിതമായി കടന്നു വന്ന മഞ്ഞിടിച്ചില്‍ അഫ്ഗാനിസ്താനിലും പാകിസ്താനിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.

2010 ഫെബ്രുവരിയില്‍ കാശ്മീരില്‍ മഞ്ഞുവീണ് ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ബാരമുള്ള ജില്ലയിലെ ഘിലാന്‍ മാര്‍ഗ് പര്‍വതത്തിന്റെ മുകളില്‍ നിന്നാണ് മഞ്ഞിടിഞ്ഞത്. അന്ന് ഒരു പരിശീലനകേന്ദ്രം മുഴുവന്‍ മഞ്ഞിനടിയിലായിരുന്നു.

English summary
Around 150 soldiers are feared to have been buried by an avalanche in northern Pakistan, local media say.The incident happened early Saturday on the Siachen Glacier, where thousands of Pakistani and Indian troops are based.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X