പുതുവര്‍ഷത്തില്‍ പുതിയ നിക്ഷേപമാവട്ടെ

ചിലര്‍ കാത്തിരിക്കാന്‍ തീരുമാനിച്ചു. മറ്റുചിലരാവട്ടെ എല്ലാം വിറ്റു തുലച്ച് വിപണിയോട് എന്നെന്നേക്കുമായി ഗുഡ്‌ബൈ പറഞ്ഞ് പോയി കഴിഞ്ഞു. മറ്റു ചിലരാവട്ടെ പുതിയ നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലെക്കും വെള്ളിയിലേക്കും വഴിമാറ്റിവിട്ടു. എന്തായാലും വിഷു കടന്നുവരികയാണ്. ഈ പുതുവര്‍ഷത്തില്‍ നിലവിലുള്ള നിക്ഷേപരീതിയില്‍ ഒരു പൊളിച്ചെഴുത്ത് നടത്തുന്നത് വളരെ നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1 ഒരു മേഖലയില്‍ തന്നെ നിക്ഷേപിക്കാതിരിക്കുക. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ നിക്ഷേപിക്കാനുണ്ടെങ്കില്‍ 20 ശതമാനം ഗോള്‍ഡ്, വെള്ളി(മെറ്റല്‍), 20 ശതമാനം ഇടിഎഫ്, 20 ശതമാനം ബാങ്ക് ഫിക്‌സഡ് എന്നീ ക്രമത്തില്‍ നിക്ഷേപിച്ചതിനു ശേഷം ബാക്കിയുള്ള തുക ഓഹരി വിപണിയിലേക്ക് മാറ്റിവെയ്ക്കാം. പക്ഷേ, മാറ്റിവെച്ച തുകയുടെ 50 ശതമാനം ദീര്‍ഘകാല നിക്ഷേപത്തിനുവേണ്ടി മാറ്റിവെയ്ക്കണമെന്നു മാത്രം.
2 കടം വാങ്ങി എവിടെയും നിക്ഷേപം നടത്തരുത്.
3 അയല്‍വാസിയോ, യാത്രക്കിടെ പരിചയപ്പെട്ടയാളോ കൂടെ ജോലി ചെയ്യുന്നവരെ പറഞ്ഞു തരുന്ന ടിപ്പുകള്‍ കേട്ട് ഒന്നും ചെയ്യരുത്. അതിനു പകരം അവര്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ വെയ്ക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
5 അഞ്ചു വര്‍ഷത്തില്‍ കുറഞ്ഞ ട്രാക്ക് റെക്കോര്‍ഡുള്ള മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങാതിരിക്കുക
6 വിപണിയില്‍ സമയത്തിനു വലിയ പ്രധാന്യം നല്‍കേണ്ട കാര്യമില്ല. ഇനിയും ഇനിയും താഴോട്ട്, ഇനിയും ഇനിയും മുകളിലേക്ക് എന്നു ചിന്തിക്കരുത്. കാരണം ഓരോ സ്‌റ്റോക്കിനെ സംബന്ധിച്ചും ഇതു വ്യത്യസ്തമായിരിക്കും. ഏത് വാങ്ങണം എപ്പോള്‍ വാങ്ങണം, എപ്പോള്‍ വില്‍ക്കണം എന്ന വ്യക്തമായ ധാരണ വേണം.
7 ഓഹരി വിപണിയിലെ നിക്ഷേപത്തെ നിശ്ചിത ഇടവേളകളില്‍ വിശകലനം ചെയ്തു നോക്കണം. ദീര്‍ഘകാല നിക്ഷേപങ്ങളെ എന്തെങ്കിലും ഒരു ആവേശത്തിന്റെ പുറത്ത് വിറ്റൊഴിവാക്കരുത്. അഞ്ചു കൊല്ലത്തേക്ക് വാങ്ങിയ ഓഹരികള്‍ അഞ്ചുമാസം കഴിഞ്ഞ് വിറ്റൊഴിവാക്കരുതെന്ന് ചുരുക്കം.












Click it and Unblock the Notifications