പിറന്നാള്‍ ആഘോഷത്തിനിടെ മലയാളി യുവാവ് വീണു മരിച്ചു
ബാംഗ്ലൂര്‍: പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ 21കാരന്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണുമരിച്ചു. ബാംഗ്ലൂരിലെ സഞ്ജയ് നഗര്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.
ബാനസവാഡി സിഎംആര്‍ കോളെജിലെ വിദ്യാര്‍ഥിയായ ആദിത് നായരാണ് അപ്പാര്‍ട്ട്‌മെന്റിന്റെ 13ാം നിലയില്‍ നിന്നും താഴേക്കു വീണത്. ഇന്ദിരാനഗര്‍ സെക്കന്റ് ഫേസ് സ്വദേശിയായ ആദിത് രാത്രി 9.30ഓടെ സുഹൃത്തായ നമിത്തിന്റെ ഭൂപസാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റിലെത്തുകയായിരുന്നു.
രാത്രി രണ്ടു മണി വരെ തുടര്‍ന്ന പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം ക്രമാതീതമായി മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മദ്യലഹരിയില്‍ കെട്ടിടത്തിന്റെ 13നിലയിലെത്തിയ ആദിത് താഴേക്കു വീഴുകയായിരുന്നു.
ആദിത് നായരുടെ പിതാവ് ജഗന്‍ മോഹന്‍ ബാംഗ്ലൂരിലെ ഒരു പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മാനേജരാണ്.












Click it and Unblock the Notifications