കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കും

Google Oneindia Malayalam News

Sardari-singh
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്താന്‍ സന്ദര്‍ശിക്കും. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ക്ഷണമനുസരിച്ചാണിത്.

ദില്ലി വിമാനത്താവളത്തിലെത്തിയ സര്‍ദാരിയെ സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു. മന്‍മോഹന്‍സിങുമായി ചര്‍ച്ച നടത്തിയതിനുശേഷം സര്‍ദാരിയും സംഘവും അജ്മീരിലുള്ള ദര്‍ഗയിലേക്ക് യാത്ര തിരിച്ചു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനും സര്‍ദാരിയുടെ മകനുമായ ബിലാവല്‍ ഭൂട്ടോയും സംഘത്തിലുണ്ട്.

ചര്‍ച്ചയ്ക്കുശേഷം മന്‍മോഹന്‍ സിങും സര്‍ദാരിയും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. തീര്‍ത്തും സ്വകാര്യ ആവശ്യങ്ങളുമായുള്ള സന്ദര്‍ശനമാണെങ്കിലും ഇത്തരത്തില്‍ സ്വീകരണമൊരുക്കിയതിന് സര്‍ദാരി നന്ദി പറഞ്ഞു. ചര്‍ച്ചയുടെ ഫലത്തിലും സര്‍ദാരിയുടെ വാക്കുകളിലും മന്‍മോഹന്‍ സിങ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റവും മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധമാണ് വേണ്ടതെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

English summary
Prime Minister Manmohan Singh on Sunday said that talks on bilateral issues with Pakistan President Zardari were constructive and friendly.Singh added “I am very satisfied with the outcome of talks and I have accepted President Zardari’s invitation to visit Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X