• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജഗതിയെ ചൊവ്വാഴ്ച വെല്ലൂരിലേക്കു മാറ്റും

  • By Shabnam Aarif

കോഴിക്കോട്: നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടു പോകും. ചൊവ്വാഴ്ച വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്.

ഇപ്പോള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിതിസയില്‍ കഴിയുകയാണ് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്. ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രാമധ്യേ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്തു നടന്ന റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതിയ്ക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ച വെല്ലൂരിലേക്ക് കൊണ്ടു പോകാനിരുന്നതാണെങ്കിലും പനി കാരണം യാത്ര ഒഴിവാക്കുകയായിരുന്നു. പനിയെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

എന്നാലിപ്പോള്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരിക്കുകയാണ്. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള എയര്‍ ആംബുലന്‍സില്‍ ആയിരിക്കും ജഗതിയെ വെല്ലൂരിലേക്കു കൊണ്ടു പോവുക. വെല്ലൂര്‍ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ അകമ്പടിയോടെയായിരിക്കും അദ്ദേഹത്തെ കൊണ്ടു പോവുക.

English summary
Actor Jagathy will be shifted to Vellore hospital for expert treatment and reportedly he has been shifted from the ventilator.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X