നവജാതശിശുവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
തിരുവനന്തപുരം: തലസ്ഥാനത്ത് നവജാതശിശുവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. എസ്എടി ആശുപത്രിയില്‍ ആണ് സംഭവം നടന്നത്. വെറും ആറു ദിവസം മാത്രമായ കുഞ്ഞിനെയാണ് ഒരു സ്ത്രീ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
വെള്ളറട സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ നേരെയാണ് തട്ടിക്കൊണ്ടു പോകല്‍ ശ്രമം നടന്നതായി പരാതി ലഭിച്ചിരിക്കുന്നത്.
സ്ത്രീ കുഞ്ഞിനെയും കൊണ്ട് കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ ആളുകള്‍ കണ്ട് ബഹളം വെച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ അടുത്തുള്ള കുളിമുറിയ്ക്കു സമീപം ഉപേക്ഷിച്ച് സ്ത്രീ രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി പെട്ടെങ്കിലും ആവശ്യമായ നടപടികള്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.












Click it and Unblock the Notifications