വെല്ലിങ്ടണ്‍ ഐലന്റില്‍ തീപിടുത്തം
കൊച്ചി: വെല്ലിങ്ടണ്‍ ഐലന്റിലെ ഫൂഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗൊഡൗണിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ 9.45ന് ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായിഎന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഗോഡൗണിലെ നാലു ലോട്ടുകളാണ് അഗ്നിബാധയ്ക്കിരയായത്. ഒരു ലോട്ടില്‍ 120 ടണ്‍ ഭക്ഷ്യധാന്യം വീതമാണ് സൂക്ഷിച്ചിരുന്നത്. നാലു ലോട്ടുകളിലെയും ധാന്യങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു.
ഏകദേശം നാലു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് അറിവായിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പതിനാലു ഫയര്‍ഫോഴ്‌സ് യൂണിറ്റ് ഒന്നിച്ചു ശ്രമിച്ചിട്ടാണ് തീ അണയ്ക്കാന്‍ സാധിച്ചത്.












Click it and Unblock the Notifications