കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് സൈനികര്‍ക്കായി തിരച്ചില്‍ തുടരുന്നു

Google Oneindia Malayalam News

Avalanche
കറാച്ചി: കനത്ത മഞ്ഞിടിച്ചിലില്‍ അകപ്പെട്ടുപോയ പാകിസ്താന്‍ സൈനികര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഗയാരി മേഖലയിലെ പാകിസ്താന്‍ സൈനിക കേന്ദ്രത്തിലുണ്ടായിരുന്ന 135ഓളം പേരെയാണ് കാണാതായിട്ടുള്ളത്.

നൂറുകണക്കിന് സൈനികരും പരിശീലനം സിദ്ധിച്ച നായകളും ആയുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത്. ഇപ്പോള്‍ 70 അടിയോളം ഉയരത്തില്‍ നില്‍ക്കുന്ന മഞ്ഞുകൂമ്പാരം നീക്കിയാല്‍ മാത്രമേ സൈനികരെ പുറത്തെത്തിക്കാനാവൂ.

കുടുങ്ങികിടക്കുന്നവരില്‍ 124 പേര്‍ സൈനികരും ബാക്കിയുള്ളവര്‍ സിവിലിയന്മാരുമാണെന്ന് വ്യക്തമായിട്ടുണ്ട്. വിജനമായ ഔട്ട്‌പോസ്റ്റുകളിലേക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനുവേണ്ടിയാണ് ഗയാരിയില്‍ സൈനിക കേന്ദ്രമുണ്ടാക്കിയത്. 4572 മീറ്റര്‍ ഉയരത്തിലുള്ള ഈ കേന്ദ്രത്തില്‍ മഞ്ഞിടിച്ചില്‍ ഉണ്ടായത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

തന്ത്രപ്രധാനമായ സിയാച്ചിന്‍ മേഖലയില്‍ ഇത്തരത്തില്‍ സൈനിക വിന്യാസം നടത്തുന്നതിനായി ഇന്ത്യയും പാകിസ്താനും കോടികളാണ് ചെലവഴിക്കുന്നത്.

English summary
Pakistani soldiers dug into a massive avalanche in a mountain battleground close to the Indian border on Saturday, searching for at least 135 people buried when the wall of snow engulfed a military complex.
 
 More than 12 hours after the disaster at the entrance to the Siachen Glacier, no survivors had been found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X