കള്ളന്‍ കപ്പലില്‍ തന്നെ: കേന്ദ്രമന്ത്രി

സൈനിക മേധാവി വികെ സിങുമായി തര്‍ക്കം നിലനില്‍ക്കുന്ന സമയത്ത് പതിവു സൈനിക പരിശീലന പരിപാടിയെ ഊതിവീര്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് വ്യക്തമായ അജണ്ടയുണ്ട്.
തീര്‍ച്ചയായും അതാരാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. അതുകൊണ്ടു തന്നെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പ്രതിരോധ മന്ത്രി ആന്റണിയും പത്രറിപ്പോര്‍ട്ടിനെതിരേ ശക്തമായ നിലപാടെടുത്തത്. രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.
ഏപ്രില്‍ നാലിന് പുറത്തുവന്ന വാര്‍ത്തയെ ആര്‍മി ചീഫ് ജനറല്‍ വികെ സിങും പരുഷമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരുന്നു. അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണ്. പതിവ് സൈനിക പരിശീലനപരിപാടികള്‍ കേന്ദ്രസര്‍ക്കാറിനെ അറിയിക്കുന്ന കീഴ്‌വഴക്കമില്ല.
ജനനതിയ്യതിയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നെങ്കിലും ജനറല്‍ വികെ സിങ് എന്ന സൈനിക മേധാവിയില്‍ സര്‍ക്കാറിന് പരിപൂര്‍ണവിശ്വാസമാണുള്ളത്. അടുത്ത മാസം വിരമിക്കുന്ന ജനറലിന് രാജകീയമായി തന്നെ യാത്രയയപ്പ് നല്‍കണമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.












Click it and Unblock the Notifications