ആരാണ് ബിക്രം സിങ്?

13 ലക്ഷത്തോളം അംഗബലമുള്ള ഇന്ത്യന്‍ കരസേനയുടെ രണ്ടാമത്തെ സിഖ് മേധാവിയാണ് ബിക്രം സിങ്. ഇതിനു മുമ്പ് ജെജെ സിങാണ് ഈ പദവിയിലെത്തിയത്.
നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജ്, ആര്‍മി വാര് കോളജ്, പെന്‍സില്‍വാനിയയിലെ യുഎസ് ആര്‍മി വാര് കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇന്‍ഡോര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ഡിഫന്‍സ് മാനേജ്മെന്റില്‍ എംഎഫില്‍ ബിരുദം നേടി. വിശിഷ്ട സേവനത്തിനുള്ള നിരവധി സൈനിക മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
1972 മാര്‍ച്ച് 31ന് സിങ് ലൈറ്റ് ഇന്‍ഫാന്‍ട്രി റെജിമെന്റിലൂടെ സൈന്യത്തിലെത്തി. കഴിഞ്ഞ നാലു ദശകത്തിനിടെ ഒട്ടേറെ സൈനിക വിഭാഗത്തില്‍ ജോലിചെയ്ത അനുഭവസമ്പത്തുണ്ട്. കോംഗോയില്‍ യുഎന്‍ സമാധാന സേനയുടെ കമാന്ററായിരുന്നു. 1990കളില്‍ നികരാഗ്വോയിലും എല്‍ സാല്‍വഡോറിലും യുഎന്‍ നിരീക്ഷകനായി പ്രവര്‍ത്തിച്ച പരിചയവുമുണ്ട്.
ജമ്മുകശ്മീരില്‍ 2001ല്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടലില്‍ ബിക്രം സിങിന് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ കാരണം കൊണ്ടു തന്നെ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ ബിക്രം സിങിന് സൈന്യത്തിന്റെ ചുമതല നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൂടാതെ 2008ല്‍ കോംഗോയില്‍ ജോലി ചെയ്യുന്ന കാലത്ത് അവിടെയുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്ക്കെതിരേ ഒരു ചെറുവിരലനക്കാന്‍ പോലും ബിക്രം സിങ് തയ്യാറായില്ലെന്ന് പരാതിക്കാര്‍ വാദിക്കുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications