കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 ഇന്ത്യക്കാരുമായി കപ്പല്‍ റാഞ്ചി

Google Oneindia Malayalam News

Royal Grace
മുംബൈ: 17 ഇന്ത്യക്കാരടക്കം 22 ജീവനക്കാരുമായി ദുബയ് എണ്ണകപ്പല്‍ സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചി. ഷാര്‍ജ തുറമുഖത്തുനിന്ന് നൈജീരിയയിലേക്ക് യാത്രതിരിച്ച എംടി റോയല്‍ ഗ്രേസ് എന്ന കപ്പല്‍ മാര്‍ച്ച് രണ്ടിനാണ് കൊള്ളക്കാര്‍ പിടിച്ചെടുത്തത്. മൂന്നു നൈജീരിയക്കാരും ഒരു പാകിസ്താനിയും ഒരു ബംഗ്ലാദേശിയുമാണ് ഇന്ത്യക്കാരെ കൂടാതെ കപ്പലിലുള്ളത്.

കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും കപ്പല്‍ ഉടമ ഇക്കാര്യം ജീവനക്കാരുടെ വീടുകളില്‍ അറിയിച്ചിട്ടില്ലെന്ന പരാതിയുണ്ട്. തടവിലുള്ളവരെ വിട്ടുകിട്ടുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചുകഴിഞ്ഞു.

ആറു ഇന്ത്യക്കാരുമായി റാഞ്ചിയ എംവി ഐസ്‌ബെര്‍ഗ് വണ്‍ എന്ന കപ്പലിന്റെ ഗതിയാകുമോയെന്ന ആശങ്കയാണ് ചിലര്‍ക്കുള്ളത്. 2010 മാര്‍ച്ചില്‍ റാഞ്ചിയ ഈ കപ്പല്‍ ഇപ്പോഴും കൊള്ളക്കാരുടെ നിയന്ത്രണത്തിലാണ്. കുറച്ചുകാലം കൊള്ളക്കാരുമായ വിലപേശിയ കപ്പല്‍ ഉടമ പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

English summary
Somalian pirates have hijacked a Dubai-owned Nigeria-bound vessel and taken 22 crew members including 17 Indians hostage.
 The MT Royal Grace, a chemical tanker was hijacked on March 2 after it set off from a Sharjah port for Nigeria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X