ജഗതിയെ കാണാന്‍ ചാണ്ടിയെത്തി

വിദഗ്ധ ചികില്‍സക്കായി ചൊവ്വാഴ്ച ജഗതിയെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം. വയനാട് യാത്രക്കിടെയാണ് മുഖ്യമന്ത്രി മിംസിലെത്തിയത്. ജഗതിയുടെ ആരോഗ്യ നില തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
നാഡീസംബന്ധമായ ചികിത്സകള്‍ക്കായാണ് ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റുന്നത്. മുന്‍പ് തന്നെ നടനെ വെല്ലൂരിലേയ്ക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പെട്ടന്നുണ്ടായ പനിയെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു
ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്. തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറിലേയ്ക്കിടിച്ച് കയറുകയായിരുന്നു












Click it and Unblock the Notifications