ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കേണ്ട: ഹൈക്കമാന്‍ഡ്

വിഷയത്തില്‍ ലീഗിനെ അനുനയിപ്പിക്കാനായി മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, മധുസൂദന്‍ മിസ്ത്രി എന്നിവരെ ചുമതലപ്പെടുത്താനും ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
അഞ്ചാം മന്ത്രി വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ലീഗിന്റെ കേന്ദ്ര മന്ത്രിസ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കാം. എന്തായാലും ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.
അതേസമയം അഞ്ചാം മന്ത്രി വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രി അറിയിച്ചു. അഞ്ചാം മന്ത്രിക്കാര്യം ഹൈക്കമാന്‍ഡ് ലീഗുമായി ചര്‍ച്ച ചെയ്തിട്ടില്ല. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്നും മിസ്ത്രി പറഞ്ഞു.












Click it and Unblock the Notifications