സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിക്കടുത്ത് പാതിരിപ്പാലത്ത് ബസ് ബൈക്കിലിടിച്ച് രണ്ടു മരണം. ബൈക്ക് യാത്രക്കാരായ കൊളഗപ്പാറ സ്വദേശി മുജീബ്, നെല്ലാറച്ചല്‍ റഷീദ് എന്നിവരാണ് മരിച്ചത്.
പാതിരിപ്പാലത്തിന് സമീപം ഗുളികന്‍തറയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ എട്ട് മണിയോടെയായിരുന്നു സംഭവം. ബസ്സിന്റെ അമിതവേഗത മൂലമാണ് അപകടമുണ്ടായതെന്നാണ് സൂചന.