പിബി പാനലില്‍ വിഎസിന്റെ പേരില്ല

അച്ചടക്ക നടപടിയ്ക്ക് വിധേയനായ ശേഷവും വിഎസ് തിരുത്തലിന് തയ്യാറായില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനം. എന്നാല്‍ വിഎസിനെ പിബിയില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന് കേന്ദ്രനേതൃത്വം വിഎസിനെ പിബിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകുമോ എന്നതാണ് ഇനി അറിയാനുളളത്.
ഞായറാഴ്ച രാത്രി ചേര്‍ന്ന പിബിയോഗമാണ് പുതിയ പിബി അംഗങ്ങളുടെ പാനല്‍ തയാറാക്കിയത്. നിലവിലുള്ള പൊളിറ്റ് ബ്യൂറോയിലെ 11 അംഗങ്ങള്‍ പുതിയ പി.ബിയിലും തുടരും.
പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള, മണിക് സര്‍ക്കാര്‍, ബിമന്‍ ബസു, പിണറായി വിജയന്‍, ബി വി രാഘവലു, വൃന്ദാകാരാട്ട്, നിരുപംസെന്‍, കോടിയേരി ബാലകൃഷ്ണന്‍ , കെ വരദരാജന്‍ എന്നിവരാണ് പുതിയ പിബിയിലും തുടരുമെന്ന് ഉറപ്പായിട്ടുള്ളത്.
അതേസമയം തന്നെ പിബിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പേര് പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications