പൊതുസമ്മേളനത്തില്‍ നിന്ന് വിഎസ് വിട്ടുനില്‍ക്കും

എന്നാല്‍ പോളിറ്റ് ബ്യൂറോയില്‍ തിരിച്ചെടുക്കാത്ത സാഹചര്യത്തിലാണ് വിഎസ് പൊതുസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് അറിയുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി പുതിയ പിബി അംഗങ്ങളുടെ പട്ടിക വായിച്ചശേഷം വിഎസ് സമ്മേളന വേദി വിട്ടിരുന്നു.
വിഎസ് ഒഴികെയുള്ള മുഴുവന്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സിപിഎമ്മിന്റെ ഏറ്റവും വലിയ പൊതുപരിപാടിയില്‍ വിഎസിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും.
പിബി. അംഗങ്ങള്‍ക്കു മാത്രമാണ് വേദിയില്‍ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വാഗതം പറയും.
സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പു മൂലമാണ് വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് സൂചന. സംസ്ഥാനഘടകത്തിന്റെ ഇകഴ്ത്തപ്പെടലുകളില്‍ നിന്നും അദ്ദേഹത്തെ ഇത്രയും കാലം സംരക്ഷിച്ചത് കേന്ദ്രനേതൃത്വമായിരുന്നു. ഇത്തവണയും കേരളത്തിന് പുറത്തുള്ള നേതാക്കളുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചെങ്കിലും അത് കാര്യമായ പ്രയോജനം ചെയ്തില്ല.












Click it and Unblock the Notifications