കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയകള്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക്

Google Oneindia Malayalam News

Korea
പ്യോങ്‌യാഗ്: ആണവപരീക്ഷണ റിപ്പോര്‍ട്ടുകള്‍ക്കിടെ വിവാദമായ ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി വടക്കന്‍ കൊറിയ അറിയിച്ചു. ഉന്‍ഹ 3 ഇനത്തില്‍പെട്ട റോക്കറ്റ് ഏപ്രില്‍ 12നും 16നും ഇടയിലുള്ള ഏതെങ്കിലും ദിവസം ഉപഗ്രഹവുമായി ആകാശത്തേക്കുയരുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഉപഗ്രഹം വിക്ഷേപിക്കുന്നതിന്റെ മറവില്‍ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളാണ് വടക്കന്‍ കൊറിയ നടത്തുന്നതെന്ന് ദക്ഷിണകൊറിയയും ജപ്പാനും ആരോപിച്ചിരുന്നു. 2006ലും 2009ലും ആണവപരീക്ഷണങ്ങള്‍ നടത്തിയ സ്ഥലത്ത് മൂന്നാമതൊരു ടണല്‍ കൂടി കുഴിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് എഎഫ്പി ന്യൂസ് ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കിം ജോങ് രണ്ടാമന്റെ മരണത്തിനുശേഷം മകന്‍ കിം ജോങ് ഉന്‍ അധികാരമേറ്റെടുത്തതു മുതല്‍ അമേരിക്കയും ജപ്പാനും ദക്ഷിണകൊറിയയും വടക്കന്‍ കൊറിയയെ കടുത്ത നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. ഫെബ്രുവരിയില്‍ ആണവപരീക്ഷണങ്ങള്‍ മരവിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് ഭക്ഷ്യ സഹായവും ലഭിച്ചിരുന്നു. പക്ഷേ, റോക്കറ്റ് പരീക്ഷണങ്ങള്‍ പ്രഖ്യാപിച്ചതോടെ ഈ സഹായം യുഎസ് നിര്‍ത്തി.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള സോഹാ സാറ്റലൈറ്റ് സ്‌റ്റേഷനില്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഉപഗ്രഹമാണ് വിക്ഷേപിക്കാന്‍ പോകുന്നത്. എന്നാല്‍ തങ്ങളുടെ അധിനിവേശമേഖലകള്‍ നിരീക്ഷിക്കാനാണ് ഉപഗ്രഹം അയച്ചതെന്ന് വ്യക്തമായാല്‍ വെടിവെച്ചിടുമെന്ന് ജപ്പാനും ദക്ഷിണകൊറിയയും വ്യക്തമാക്കി.

English summary
North Korea has moved into place a long-range rocket for a controversial launch later this month - amid reports it is also planning a nuclear test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X