കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍

Google Oneindia Malayalam News

Sensex UP
മുംബൈ: തകര്‍ച്ചയോടെ കച്ചവടം തുടങ്ങിയ സെന്‍സെക്‌സും നിഫ്റ്റിയും നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോളവിപണിയിലെ പ്രതികൂല സാഹചര്യങ്ങളും കമ്പനികളുടെ സാമ്പത്തികപാദഫലങ്ങള്‍ പുറത്തുവരുന്നതും സാമ്പത്തിക വളര്‍ച്ചാനിരക്കുകളെ കുറിച്ചുള്ള നിര്‍ണായ കണക്കുകള്‍ പുറത്തുവരാനുള്ളതും ഓഹരി വിപണിയെ സ്വാധീനിച്ചുവെന്നു വേണം കരുതാന്‍.

മുംബൈ ഓഹരി സൂചിക 21.70 പോയിന്റ് ഉയര്‍ന്ന് 17243.84ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9.20 വര്‍ധിച്ച് 5243.60ലും ക്ലോസ് ചെയ്തു. ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, നെസ്‌ലെ ഇന്ത്യ, യൂക്കോ ബാങ്ക്, ടാറ്റാ പവര്‍ കോ, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നീ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ഇന്ദ്രപ്രസ്ഥാ ഗ്യാസ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. ദ പെട്രോളിയം ആന്റ് നാച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് നെറ്റ്‌വര്‍ക് താരിഫ് 60 ശതമാനത്തോളം താഴ്ത്താന്‍ നിര്‍ദ്ദേശിച്ചതാണ് ഗ്യാസ് കമ്പനികള്‍ക്ക് തിരിച്ചടിയായത്. 346.40ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി 229.80ലാണ് ക്ലോസ് ചെയ്തത്. 33.66 ശതമാനത്തോളം താഴേക്കിറങ്ങിയ ഓഹരി 116.60 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഗുജറാത്ത് ഗ്യാസ് കോ ലിമിറ്റഡ്, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്, ശ്രീ സിമന്റ്, വോക്കാര്‍ഡ് ലിമിറ്റഡ് കമ്പനികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

English summary
The Sensex closed at 17244, up 22 points from its previous close, and the Nifty shut shop at 5244, up 9 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X