ഗുല്‍ബര്‍ഗ് കൂട്ടക്കൊല:മോഡി നിരപരാധി

അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും അന്വേഷണ സംഘം അഹമ്മദാബാദ് കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ മോഡിക്ക് നേരിട്ടു പങ്കില്ലെന്നും, മോഡി ഉള്‍പ്പെടെയുള്ള 63 പേര്‍ക്കെതിരെയും തെളിവില്ലെന്നും കാണിച്ചാണ് കേസ് പിന്‍വലിക്കാന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസിന്റെ എസ്‌ഐടി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല ചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ വിധവയായ സാഖിയ ജഫ്രിക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
കൂട്ടക്കൊലയില്‍ മോഡിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാഖിയ ജഫ്രി നല്‍കിയ പരാതിയിന്‍മേലാണ് അന്വേഷണം നടന്നത്. കേസിന്റെ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് മുപ്പത് ദിവസത്തിനകം സമര്‍പ്പിക്കണമെന്നും മജിസ്‌ട്രേട്ട് എംഎസ് ഭട്ട് ഉത്തരവിട്ടു.
കേസ് മെയ് പത്തിന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച കോടതി അതിനു മുന്‍പായി സാഖിയക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു.
കലാപകാരികളില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജഫ്രി സംഭവ ദിവസം രാത്രി രണ്ടു തവണ മോഡിക്ക് ഫോണ്‍ ചെയ്‌തെങ്കിലും ഒരു നടപടിക്കും മോഡി ഒരുങ്ങിയില്ലെന്നായിരുന്നു സാഖിയയുടെ പരാതിയില്‍.
2002ലാണ് ഇഹ്‌സാന്‍ കൊല്ലപ്പെട്ടത്. 2006ലാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് മോഡി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സാഖിയ പരാതി സമര്‍പ്പിച്ചത്.












Click it and Unblock the Notifications