കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോ തടവുകാരെ വിട്ടയയ്ക്കരുതെന്ന് പോലിസ്

Google Oneindia Malayalam News

ഭുവനേശ്വര്‍: ബന്ദികളെ വിട്ടുകിട്ടുന്നതിനുവേണ്ടി തീവ്രവാദികളായ തടവുകാരെ വിട്ടയയ്ക്കാനുള്ള ഒറീസ്സ സര്‍ക്കാറിന്റെ നീക്കത്തിനെതിരേ പോലിസ്. മാവോവാദികളുടെ ഭീഷണി ഭയന്ന് തടവുകാരെ വിട്ടയയ്ക്കുകയാണെങ്കില്‍ ഭാവിയിലെ നക്‌സല്‍ വിരുദ്ധ നടപടികളില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

55ഓളം സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനു കാരണക്കാരനായ ചെന്ദ ഭുസാനം എന്ന ഖാസിയെ പോലുള്ളവരെ വിട്ടയയ്ക്കുന്നതിനോട് യോജിക്കാനാവില്ല. എംഎല്‍എ ജി ഹാക്കയും ഇറ്റലിക്കാരനായ പോളോ ബോസുസ്‌കോയുമാണ് ഇപ്പോള്‍ മാവോവാദികളുടെ പിടിയിലുള്ളത്.

ബിജെഡിയുടെ ലക്ഷ്മിപൂര്‍ എംഎല്‍എയെ വിട്ടയയ്ക്കുന്നതിന് 30 തടവുകാരുടെ മോചനമാണ് നക്‌സലുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇറ്റലിക്കാരനെ പിടിച്ചുവെച്ചിരിക്കുന്ന ഗ്രൂപ്പും തടവുകാരുടെ മോചനമാണ് ആവശ്യപ്പെടുന്നത്.

കൊടുംക്രൂരതകള്‍ കാട്ടിയ നേതാക്കളെ വിട്ടയയ്ക്കുന്നതിനെ എന്തു വിലകൊടുത്തും എതിര്‍ക്കും. ഇതിന്റെ പേരില്‍ സമരം പ്രഖ്യാപിക്കാന്‍ വരെ മടിക്കില്ല-ഒറീസ്സ പോലിസ് അസോസിയേഷന്‍ പ്രസിഡന്റ് സവര്‍മല്‍ ശര്‍മ അറിയിച്ചു.

രണ്ടു നക്‌സല്‍ ഗ്രൂപ്പുകള്‍ നല്‍കിയ കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള നടപടി ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 27 ഓളം മാവോവാദികളെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്.

English summary
Odisha's police force on Monday threatened to boycott anti-Naxal operations if hardcore Maoists are freed by the state government in a bid to end the twin hostage crisis which escalated with the abductors setting new demands before their deadline expires on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X