വിഎസിന് ഇനിയും പിബിയിലെത്താം: യെച്ചൂരി

വിഎസിന് കേന്ദ്രകമ്മിറ്റിയില്‍ എടുക്കുകയല്ല ചെയ്തത്. മറിച്ച് സ്ഥാനം നിലനിര്‍ത്തുകയാണ് ചെയ്തത്. പോളിറ്റ് ബ്യൂറോയില്‍ വിഎസിനെ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതും കേന്ദ്രകമ്മിറ്റിയാണ്.
പിബിയെ സംബന്ധിച്ചിടത്തോളം പ്രായക്കൂടുതല്‍ പ്രശ്‌നമല്ല. പ്രായക്കൂടുതലുള്ളവരെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ധാരണയായിട്ടുള്ളത് വിഎസുമായി സംസാരിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരു വിഷമവുമില്ല.
പ്രായാധിക്യമുണ്ടായിട്ടും വിഎസിന് പ്രത്യേക പരിഗണന നല്‍കി അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്മ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും വ്യക്തമാക്കിയിരുന്നു.
അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട കാരണങ്ങളാലല്ല വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാറിനെ അട്ടിമറിക്കുകയെന്നത് സിപിഎം നയമല്ലെന്ന് കാരാട്ട് ഇന്ത്യാവിഷന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications