അഞ്ചാംമന്ത്രിയില്ല:യുഡിഎഫ് പുകയുന്നു

എന്നാല്‍ ചര്‍ച്ചയുടെ തീരുമാനങ്ങളോ മറ്റു വിശദാംശങ്ങളോ പുറത്തു വിടാന്‍ ഇരു നേതാക്കളും തയ്യാറായില്ല.
ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം രാജ്യസഭാ സീറ്റോ, സ്പീക്കര്‍ പദവിയോ ലീഗിന് നല്‍കി പ്രശ്‌ന പരിഹാരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
ലീഗിന് ഒരു കാരണവശാലും അഞ്ചാമത് ഒരു മന്ത്രി സ്ഥാനം കൂടി നല്‍കാനാവില്ല എന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്.
ഇതിനിടയില്‍ അഞ്ചാം മന്ത്രി സ്ഥാനം സംബന്ധിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം ഉണ്ടാകും എന്നാണ് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.
അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ ലീഗ് പ്രവര്‍ത്തകരുടെ വികാരപ്രകടനം പ്രോത്സാഹിപ്പിക്കതല്ല എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
അഞ്ചാം മന്ത്രിസ്ഥാം സംബന്ധിച്ച മുസ്ലിം ലീഗ് അടിയന്തിര സെക്രട്ടറിയേറ്റ് യോഗം ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് പാണക്കാട്ട് ചേരാനിരിക്കുകയാണ്.
ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രി ഇ അഹമ്മദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ലീഗും കോണ്‍ഗ്രസുമായുള്ള വര്‍ഷങ്ങളുടെ ബന്ധം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ അഹമ്മദ് സോണിയയുടെ ശ്രദ്ധയില്‍ പെടുത്തി.
പ്രശ്‌നത്തില്‍ പരിഹാരം തേടി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച തുടങ്ങി കഴിഞ്ഞു. കേന്ദ്രമന്ത്രി എകെ ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി എന്നിവരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. സോണിയ ഗാന്ധിയുമായും ചര്‍ച്ച നടത്തും.












Click it and Unblock the Notifications