വിഎസിന് പ്രത്യേക പരിഗണന നല്‍കി:കാരാട്ട്

പിബിയിലേക്ക് കൂടുതല്‍ ചെറുപ്പക്കാരെ കൊണ്ടു വരാനാണ് പാര്‍ട്ടി തീരുമാനം. വിഎസിനെ കേന്ദ്രകമ്മറ്റിയിലെടുത്തത് പ്രത്യേക പരിഗണന നല്‍കിയാണ്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെയും എണ്‍പത് കഴിഞ്ഞവരെയും കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഒഴിവാക്കാനും തീരുമാനം ഉണ്ടായിരുന്നു.
എന്നാല്‍ വിഎസിന് പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. അദ്ദേഹം അച്ചടക്ക ലംഘനം തുടരുന്നുണ്ടോ എന്നത് പാര്‍ട്ടി കോണ്‍ഡഗ്രസില്‍ ചര്‍ച്ചയായില്ലെന്നും കാരാട്ട് വ്യക്തമാക്കി.
എന്നാല്‍ ഭാവിയില്‍ വിഎസ് പിബിയില്‍ തിരിച്ചെത്തിയേക്കാമോ എന്നു ഇപ്പോള്‍ പറയാനാകില്ല. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം വിഎസ് ബഹിഷ്‌കരിച്ചു എന്ന വാര്‍ത്ത തെറ്റാണ്. മാധ്യമങ്ങള്‍ തൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്.
അദ്ദേഹം പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതില്‍ അണികള്‍ക്ക് ഒരുപക്ഷേ നിരാശയുണ്ടായിരുന്നിരിക്കാം. ബുദ്ധദേവ് ഭട്ടാചാര്യയെ പിബിയില്‍ നിലനിര്‍ത്തിയതിനെ കാരാട്ട് ന്യായീകരിച്ചു.












Click it and Unblock the Notifications