കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസിന് നിയമസഭയുടെ ആദരം 11 ന്

Google Oneindia Malayalam News

Yesudas
തിരുവനന്തപുരം: ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് ചലച്ചിത്ര സംഗീതരംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ കേരള നിയമസഭ അദ്ദേഹത്തിനെ ആദരിക്കും. ബുധനാഴ്ച വൈകുന്നേരം മൂന്നിന് നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അദ്ധ്യക്ഷനാവും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, കെ.ബി.ഗണേഷ്‌കുമാര്‍, ഷിബു ബേബി ജോണ്‍, എം.എല്‍.മാരായ സി.ദിവാകരന്‍, മാത്യു.ടി.തോമസ്, എ.എ.അസീസ്, എം.വി.ശ്രേയാംസ്‌കുമാര്‍, തോമസ് ചാണ്ടി, അനൂപ് ജേക്കബ്, നിയമസഭാ സെക്രട്ടറി പി.കെ.മുരളീധരന്‍ സംബന്ധിക്കും.

ഡോ.കെ.ജെ.യേശുദാസ് മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡോ.കെ.ജെ.യേശുദാസിനെക്കുറിച്ച് നിര്‍മ്മിച്ച് വി.ആര്‍.ഗോപിനാഥ് സംവിധാനം നിര്‍വഹിച്ച സദ്ഗുരു എന്ന ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനം നടക്കും.

English summary
The Kerala Legislative Assembly will honour K.J. Yesudas, who has completed 50 years in playback singing. Chief Minister Oommen Chandy; Leader of the Opposition V. S. Achuthanandan; and other Ministers and political party leaders will take part in the function which will be held at the members' lounge of the Assembly complex at 3 p.m. on April 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X