പന്ന്യന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

സി.ദിവാകരനെ സെക്രട്ടറിയാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും എടുത്ത തീരുമാനം തള്ളിയ സംസ്ഥാന കൗണ്‍സില്‍ യോഗം കാനം രാജേന്ദ്രനെ സെക്രട്ടറിയാക്കണമെന്ന് ഉറച്ച നിലപാടെടുത്തതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി കേന്ദ്ര നേതൃത്വം പന്ന്യന്‍ രവീന്ദ്രനെ കൊണ്ടുവരികയായിരുന്നു.
സി.എന്‍. ചന്ദ്രനും കൊല്ലം ജില്ലാ സെക്രട്ടറി പ്രകാശ് ബാബുവുമാണ് അസിസ്റ്റന്റ് സെക്രട്ടറിമാര്‍. മുതിര്‍ന്ന നേതാവ് വെളിയം ഭാര്ഗവന് ഉള്‍പ്പെടെ ഒമ്പതംഗ സെക്രട്ടേറിയറ്റിനെയും 31 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. ഇതില്‍ അഞ്ചുപേര്‍ പുതുമുഖങ്ങളാണ്. മുതിര്‍ന്ന നേതാവ് ഇ. ചന്ദ്രശേഖരന് നായരാണ് കണ്ട്രോള് കമ്മിഷന്. കെ.പി. രാജേന്ദ്രന് സംസ്ഥാന സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാവാകും.
പട്നയില്‍ നടന്ന സി.പി. ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ ദേശീയ സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ പന്ന്യനെ പാര്‍ട്ടി സെക്രട്ടേറിയായി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരിക്കേയാണ് പന്ന്യന്‍ നറുക്ക് വീണത്.
ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും സി.കെ. ചന്ദ്രപ്പന് തുടങ്ങിവച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും മുന്‍ഗണന നല്കുമെന്നു സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടിയായ പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. സംഘടനാ കാര്യങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കും. പാര്‍ട്ടി പത്രം സജീവമാക്കും. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും എല്‍.ഡി.എഫിനെയും ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും പന്ന്യന്‍ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications