കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക, ജാതി സെന്‍സസ് ചൊവ്വാഴ്ച മുതല്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. സെന്‍സസിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂര്‍ കളക്ടറേറ്റില്‍ ആസൂത്രണഗ്രാമ വികസന വകുപ്പു മന്ത്രി കെ.സി.ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും പാര്‍പ്പിട നഗര ദാരിദ്യ്രനിര്‍മ്മാര്‍ജ്ജന വകുപ്പും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും സംയുക്തമായാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍, എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ, കെ.സുധാകരന്‍ എംപി മുതലായവര്‍ പങ്കെടുക്കും.

പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും വികസനത്തിനുവേണ്ടിയുള്ള പുതിയ കേന്ദ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും നിലവിലുള്ളവ കൂടുതല്‍ കാര്യക്ഷമമാക്കുവാനുമാണ് സര്‍ക്കാര്‍ സെന്‍സസ് വഴി ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികവും സാങ്കേതികവുമായ സഹായത്തോടെ അതതു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് സെന്‍സസ് നടത്തുന്നത്. സംസ്ഥാനത്ത് മുഴുവന്‍ വീടുകളും കേന്ദ്രീകരിച്ച് നാലു ഘട്ടങ്ങളായി നടത്തുന്ന കണക്കെടുപ്പ് മെയ് 25 ന് പൂര്‍ത്തിയാക്കുമെന്ന്് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് ജോസഫ് പറഞ്ഞു.

സ്വതന്ത്ര ഭാരതത്തിലെ ആദ്യ ജാതി സെന്‍സസ് എന്ന പ്രത്യേകതയും ഇത്തവണത്തെ കണക്കെടുപ്പിനുണ്ട്.കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി തയാറാക്കിയ സെന്‍സസ് മാര്‍ഗരേഖകളാണ് രാജ്യത്താകമാനം ഉപയോഗിക്കുന്നതെങ്കിലും പ്രത്യേക കേന്ദ്രാനുമതിയോടെ കേരളത്തില്‍ വാര്‍ഡുതലവീട്ടുതല ഡാറ്റകള്‍ ശേഖരിക്കുന്നുണ്ട്.ഇതിനായി നഗര ഗ്രാമ മേഖലയ്ക്കും പ്രത്യേകം ചോദ്യങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. അഖിലേന്ത്യാ തലത്തിലുള്ള മാനദണ്ഡങ്ങളെല്ലാം കേരളത്തിലും പാലിക്കപ്പെടും.

സെന്‍സസ് പ്രക്രിയയുടെ വിവരശേഖരണത്തിനായി പ്രത്യേകം സോഫ്‌ട്വെയര്‍ ടാബ്‌ളറ്റ് പി സി യും ഇതിനോടകം വിതരണം ചെയ്ത് കഴിഞ്ഞു. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് 20000 പിസികള്‍ എത്തിയിട്ടുണ്ടെന്നും സാധാരണഗതിയില്‍ ഒരു വര്‍ഷം വരെ താമസം നേരിടുന്ന സെന്‍സസ് ഫല പ്രഖ്യാപനം പതിനാലു ദിവസം കൊണ്ടു പൂര്‍ത്തിയാകും. വീടുകളില്‍ നിന്നും ടാബ്‌ളറ്റുകളിലേക്ക് ശേഖരിക്കുന്ന വിവരങ്ങളുടെ സംക്ഷിപ്ത രേഖ അപ്പോള്‍ തന്നെ അതത് വീടുകളില്‍ നല്‍കും.തിരുത്തലുകളുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അത് രേഖപ്പെടുത്തുന്നതിനു വേണ്ടിയാണിത്.

ഇതോടൊപ്പം ഡാറ്റയില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അതു തിരുത്തുന്നതിനായി ഡ്രാഫ്റ്റ് ലിസ്‌റ് പുറത്തിറക്കിയ ശേഷം പരാതി പരിഹാരത്തിന് അവസരം നല്‍കാനും പിന്നീട് അന്തിമ രേഖ പുറത്തിറക്കാനുമാണിത്. ഇത്തരത്തില്‍ പുറത്തിറക്കുന്ന അന്തിമ രേഖ ബിപിഎല്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ക്കുള്ള രേഖയായി സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കും.കരട് ലിസ്റ്റ് പുറത്തിറക്കി 21 ദിവസത്തിനകം പരാതികളും ആക്ഷേപങ്ങളും നല്‍കണം. പരാതികള്‍ പരിഹരിച്ച് 31ാം ദിവസം അന്തിമ ലിസ്‌റ് പ്രസിദ്ധീകരിക്കും. ജില്ലാ തലത്തില്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ് സെന്‍സസിന്റെ ചുമതല.

സംസ്ഥാനതലത്തില്‍ സെന്‍സസിന്റെ നോഡല്‍ ഓഫീസറായി നിയോഗിച്ചിരിക്കുന്നത് ഗ്രാമ വികസന കമ്മീഷണര്‍ എം.നന്ദകുമാറിനെയാണ്. കേരളത്തില്‍ ആകെ 68393 എന്യൂമറേഷന്‍ ബ്‌ളോക്കുകളാണുള്ളത്.സര്‍ക്കാര്‍ വകുപ്പുകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെയും ഒമ്പതാം ക്‌ളാസും അതിനു മുകളിലെ ക്‌ളാസുകളിലും പഠിപ്പിക്കുന്ന അധ്യാപകരെയുമാണ് എന്യൂമറേഷന്‍ ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. 2011 സെന്‍സസ് വേളയില്‍ തയാറാക്കിയ എന്യൂമറേഷന്‍ ബ്‌ളോക്കുകള്‍ തന്നെയാണ് ഇക്കുറിയും സെന്‍സസിന് അടിസ്ഥാനമാക്കുന്നത്.

English summary
Chief Minister Oommen Chandy will inaugurate the socio-economic and caste census in the State on Tuesday. Minister for Planning and Rural Development K. C. Joseph will preside over the function to be held in Kannur Collectorate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X