മുഷാറഫിനോട് കീഴടങ്ങണമെന്ന് പാക് സുപ്രിം കോടതി
ഇസ്ലാമാബാദ്: മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതനായ മുന്‍ പ്രസിഡന്റ് പര്‍വേഷ് മുഷാറഫിനോട് കീഴടങ്ങാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം.
ചീഫ് ജസ്റ്റീസ് ഇഫ്തിഖര്‍ മുഹമ്മദ് ചൗധരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെതാണ് വിധി. കേസ് അന്വേഷിക്കുന്ന ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി മുഷാറഫിനായി നിരവധി സമണ്‍സുകള്‍ അയച്ചെങ്കിലും അദ്ദേഹം ഇതുവരെ ഹാജരായിട്ടില്ല.
മുഷാറഫിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്ത മുഷാറഫിനെ റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചൗധരി പര്‍വേസ് ഇലാഹി, ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്, മുന്‍ നിയമമന്ത്രി ബാബര്‍ അവാന്‍, മുന്‍ മന്ത്രി ലെഫ് ജനറര്‍(റിട്ട) ഹമീദ് നവാസ്, മുന്‍ ഇന്റലിജന്റ്‌സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഇജാസ് ഹുസൈന്‍ ഷാ, മുന്‍ ആഭ്യന്തര സെക്രട്ടറി സയീദ് കമാല്‍ ഷാ, ആഭ്യന്തരവകുപ്പ് മുന്‍ വക്താവ് ബ്രിഗേഡിയര്‍ ജാവേസ് ഇക്ബാല്‍ ചീമ, റാവല്‍പിണ്ടി ഡിസിഒ ഇര്‍ഫാന്‍ ഇലാഹി, റാവല്‍പിണ്ടി എസ്എസ്പി സൗദ് അസിസ്, എസ് പിമാരായ ഖുറാം ഷെഹ്‌സാഡ്, യാസിന്‍ ഫാറൂഖ് എന്നിവര്‍ക്കെതിരേയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications