രൂപ മൂന്നുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

അമേരിക്കന്‍ ഡോളറിനുള്ള ഡിമാന്റ് വര്‍ധിച്ചതാണ് രൂപയുടെ മൂല്യശോഷണത്തിനു കാരണം. ഇറക്കുമതിക്കാര്‍ക്കും ഓഹരി വിപണിയിലെ മോശം കാലാവസ്ഥ കൊണ്ട് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ക്കും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതാണ് രൂപയുടെ വിലയിടിവിനു പ്രധാനകാരണം.
ഇറക്കുമതിചെയ്യുന്നവര്‍ക്ക് രൂപയെ ഡോളറിലാക്കി മാറ്റേണ്ടതുണ്ട്. അതുപോലെ തന്നെ ഡോളറിനെ രൂപയിലാക്കി ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രവേശിച്ച വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ തിരിച്ചുപോകുമ്പോള്‍ പണം രൂപയില്‍ നിന്ന് ഡോളറിലാക്കണം.
ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വില 54.30 വരെ താഴ്ന്നിരുന്നു. ആഗോളവിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന വര്‍ധനവും സ്വര്‍ണവിലയിലുള്ള വ്യത്യാസങ്ങളും രൂപയുടെ വിലയെ സ്വാധീനിക്കുന്നുണ്ട്.












Click it and Unblock the Notifications