ആഫ്രീനെ മരണദേവത അനുഗ്രഹിച്ചു

ബാംഗളൂരിലെ വാണി വിലാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രീന് രാവിലെ 10.40 ഹൃദയാഘാതമുണ്ടായി. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിക്ക് ആന്തരീക രക്തസ്രാവവും അപസ്മാരവും ഉണ്ടായിരുന്നതായി ഡോക്ടര്‍ പറഞ്ഞു.
രാവിലെ അഫ്രീന്‍ അര്‍ധകോമാവസ്ഥയില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ രണ്ട് തവണ അപസ്മാരം ഉണ്ടായതായും ഇതാണ് കുട്ടിയുടെ നില വഷളാക്കിയതെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു.
ആണ്‍കുഞ്ഞിനെ ആഗ്രഹിച്ച കുഞ്ഞിന്റെ പിതാവ് ഉമ്മര്‍ ഫാറൂഖ് പെണ്‍കുഞ്ഞായതിന്റെ പേരിലായിരുന്നു അഫ്രീനെ ക്രൂരമായി മര്‍ദിച്ചത്. വ്യാഴാഴ്ച ആശുപത്രിയിലെത്തിയെങ്കിലും തിങ്കളാഴ്ച മാത്രമാണ് സംഭവം പുറംലോകമറിഞ്ഞത്. പിതാവ് ഉമ്മര്‍ ഫാറൂഖ് കുട്ടിയെ ചുവരിനടിക്കുകയും സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും ചെയ്തിരുന്നതായി അമ്മ രേഷ്മ പറഞ്ഞു.
കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കവേ കഴുത്തിന്റെ സ്ഥാനം തെറ്റിയിരുന്നു. തലയണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചതിനാല്‍ അഫ്രീന് അപസ്മാരവും ഛര്‍ദിയും പിടിപെട്ടിരുന്നു. പീഡനത്തില്‍ അഫ്രീന്റെ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായിരുന്നു.
തിങ്കളാഴ്ച കൈകാലുകള്‍ ചെറുതായി ഇളക്കിയ അഫ്രീന്‍ ആശുപത്രി അധികൃതര്‍ക്ക് തെല്ലൊരു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ആരോഗ്യം മോശമാവുകയും ചെയ്തു.
ഏകദേശം ഒരു മാസം മുമ്പാണ് ദില്ലിയില്‍ ഫലക് എന്ന് പേരായ മറ്റൊരു പെണ്‍കുഞ്ഞ് പീഡനത്തിനിരയായി മരണമടഞ്ഞത്. ദേഹമാസകലം പൊള്ളിച്ച പാടുകളും മുറിവുകളുമായി ഗുരുതരാവസ്ഥയിലായിരുന്ന ഫലക് ഏറെ നാള്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് മരണപ്പെട്ടത്.












Click it and Unblock the Notifications