ദില്ലി: ഇന്തോനേഷ്യയിലെ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ സുനാമിയടിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യന്‍ ദുരന്തനിവാരണ അതോറിറ്റി വൈസ് പ്രസിഡന്റ് ശശിധര റെഡ്ഡി അറിയിച്ചു. സുനാമിയുണ്ടാവുകയാണെങ്കില്‍ അത് ഏറ്റവും ആദ്യം അനുഭവപ്പെടേണ്ട ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലേക്ക് തിരമാലകളൊന്നും ഇതുവരെ എത്താത്ത പശ്ചാത്തലത്തില്‍ സുനാമിക്കുള്ള സാധ്യത തള്ളികളയാം.
അതേ സമയം പസഫിക് സുനാമി സെന്റര്‍ നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് സുനാമി ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ബന്ദാ ആച്ചയെ ലക്ഷ്യമാക്കി ചെറിയ തിരമാലകള്‍ ഇപ്പോള്‍ നീങ്ങി തുടങ്ങിയിട്ടുണ്ട്. 17 സെന്റിമീറ്റര്‍ ഉയരമുള്ള തിരമാലകളുടെ വേഗത ഇതുവരെ കണക്കാക്കാന്‍ പറ്റിയിട്ടില്ല.
തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും തീരപ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കടലില്‍ പോയ മീന്‍പിടുത്തക്കാരെല്ലാം തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്.
2004ലെ സുനാമിക്കു സമാനമായി കടല്‍തീരങ്ങളിലുണ്ടാകുന്ന മാറ്റങ്ങളാണ് തീരപ്രദേശത്തുള്ളവരെ ആശങ്കയിലാക്കുന്നത്.
The National Disaster Management centre has said that no waves have been noticed so far in Andaman and Nicobar and that a tsunami has been virtually ruled out according to NDMA Vice President Sasithra Reddy.