Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനികനീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത് :കോടതി

Indian Army
ലഖ്‌നൊ: പതിവുസൈനിക നീക്കങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അലഹബാദ് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ട് സൈനിക യൂനിറ്റുകള്‍ ദില്ലി ലക്ഷ്യമാക്കി നീങ്ങിയെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത വിവാദമായ പശ്ചാത്തലത്തിലാണ് കോടതി വിധി. സാമൂഹിക പ്രവര്‍ത്തകനായ നൂതന്‍ താക്കൂര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പതിവ് സൈനിക പരിശീലനങ്ങളും നീക്കങ്ങളും മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പതിവു സൈനിക കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയേണ്ട കാര്യമല്ല. അനാവശ്യമായ സൈന്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്ന് പത്ര, ഇലക്ട്രോണിക് മാധ്യമങ്ങളെ പിന്തിരിപ്പിക്കേണ്ടതുണ്ട്.

പല ആവശ്യങ്ങള്‍ക്കുമായി സൈന്യത്തിന് നീങ്ങേണ്ടി വരും. ഇതില്‍ പലതും പ്രതിരോധത്തിന്റെ ഭാഗമായ തന്ത്രപരമായ നീക്കങ്ങളായിരിക്കും. ഈ ഓരോ നീക്കത്തിന്റെയും കാരണങ്ങള്‍ തേടി മാധ്യമങ്ങള്‍ തലപുകയ്ക്കാന്‍ തുടങ്ങിയാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

അതേ സമയം ഏപ്രില്‍ നാലിന് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന ഹരജിക്കാരന്റെ ആവശ്യംകോടതി നിരാകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+