കേരളത്തിലും തുടര്‍ചലനം; ജനത്തിന്റെ ഭീതി ഇരട്ടിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ ഭൂചലനത്തിന്റെ ഭീതി വിട്ടുമാറും മുന്‍പേ തുടര്‍ചലനമുണ്ടായത് ജനങ്ങളുടെ പരിഭ്രാന്തി ഇരട്ടിപ്പിച്ചു. ചെന്നൈയിലും തുടര്‍ ഭൂചലനമുണ്ടായി. കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലും തുടര്‍ചലനം അനുഭവപ്പെട്ടു.
ആദ്യഭൂചലനമുണ്ടായി രണ്ട് മണിക്കൂറിന് ശേഷമാണ് തുടര്‍ചലനം അനുഭവപ്പെട്ടത്. എന്നാല്‍ ആദ്യമുണണ്ടായ അത്ര ശക്തിയില്‍ പ്രകമ്പനം ആളുകള്‍ക്ക് അനുഭവപ്പെട്ടില്ല.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഇന്തോനേഷ്യയിലുണ്ടായ തുടര്‍ച്ചലനമാണ് ഇന്ത്യയിലും അനുഭവപ്പെട്ടത്. റികടര്‍ സ്‌ക്കെയില്‍ 6.5 രേഖപ്പെടുത്തിയ തുടര്‍ചലനമാണ് അനുഭവപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊച്ചിയിലും കോട്ടയത്തും നേരിയ തോതില്‍ തുടര്‍ചലനം അനുഭവപ്പെട്ടതായി ആളുകള്‍ അറിയിച്ചിട്ടുണ്ട്. 4.16 നാണ് ചെന്നൈയില്‍ തുടര്‍ചലനം ഉണ്ടായത്. ഇതിനുശേഷം 4.20നായിരുന്നു കൊച്ചിയിലും കോട്ടയത്തും വീണ്ടും പ്രകമ്പനം അനുഭവപ്പെട്ടത്. ആദ്യഭൂചലനത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് വീണ്ടും പ്രകമ്പനം അനുഭവപ്പെട്ടത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കിയിട്ടുണ്ട്.












Click it and Unblock the Notifications