കേരളവും വിറച്ചു; 5 ജില്ലകളില്‍ ഭൂചലനം
കേരളത്തില്‍ കണ്ട്രോള് റൂം തുറന്നു
സുനാമി മുന്നറിയിപ്പ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നമ്പര്‍:കൊച്ചി 0484 2423513, കോഴിക്കോട്: 1070 or 0495-2371002
സുനാമി ഉണ്ടാകുമെന്ന് കരുതപ്പെടുന്ന സമയം
തിരുവനന്തപുരം: ഇന്തോനേഷ്യയിലെ ഭൂകമ്പത്തെ തുടര്‍ന്നുള്ള സുനാമി തിരമാലകള്‍ കേരളത്തിലെത്തുന്നുണ്ടെങ്കില് അത് വൈകീട്ട് അഞ്ചരയോടെയായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
അതിനിടെ തമിഴ്നാട്ടിലെ തീരപ്രദേശങ്ങളില്‍ വന്‍തോതില്‍ കുടിയൊഴിപ്പിക്കല്‍ ആരംഭിച്ചു. എന്നാല്‍ സുനാമി മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍കരുതലെന്ന നിലയിലാണ് ആളുകളെ ഒഴിപ്പിക്കുന്നത്. കന്യാകുമാരിയിലെ ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പോര്‍ട്ട് ബ്ലെയര്‍ 4.22
ചെന്നൈ 04 57
കാക്കിനാഡ 05 35
തിരുവനന്തപുരം 05 38
മുംബൈ 07 06
മുംബൈ 09 38
മറീന ബീച്ചില്‍ ആളുകളെ ഒഴിപ്പിച്ചു; കൊല്‍ക്കൊത്ത മെട്രോ അടച്ചു
ചെന്നൈ/കൊല്‍ക്കൊത്ത: ചെന്നൈ തീരത്ത് ഭൂകമ്പം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മറീന ബീച്ചില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കന്യാകുമാരിയില്‍ ബോട്ട് സര്‍വ്വീസ് നിര്‍ത്തിവച്ചു. സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുള്ള സുനാമി ചെന്നൈയിലും മംഗലാപുരത്തും മുംബൈയിലും ആഞ്ഞടിക്കാന്‍ സാധ്യത.
പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദ്ദേശം നല്കി. ചെന്നൈ, കക്കിനഡ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്കി. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടു.രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ട കൊല്‍ക്കൊത്തയില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ഭൂചലനം, ഓഹരി വിപണി ഇടിഞ്ഞു
ഇന്തോനേസ്യയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇടിഞ്ഞു. ലാഭത്തില്‍ നിന്നിരുന്ന സെന്‍സെക്സ് വാര്‍ത്ത പുറത്തുവന്നതോടെ നൂറിലധികം പോയിന്റ് താഴോട്ടിറങ്ങി. സെന്‍സെക്സ് 44.44 പോയിന്റ് നഷ്ടത്തോടെ 17199.40ലും നിഫ്റ്റി 16.75 പോയിന്റ് കുറഞ്ഞ് 5226.85ലും ക്ലോസ് ചെയ്തു.
കേരളവും വിറച്ചു; 5 ജില്ലകളില്‍ ഭൂചലനം
കൊച്ചി: ഇന്തോനേഷ്യയിലെ വന്‍ ഭൂകമ്പത്തില്‍ കേരളവും വിറച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് നേരിയ ഭൂചലനമനുഭവപ്പെട്ടത്. എറണാകുളം, കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളില്‍ അഞ്ചുസെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്.
ആളുകള്‍ ഓഫീസുകളില്‍ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ഓടിയിറങ്ങി. പനമ്പള്ളി നഗര്‍, കലൂര്‍ എന്നീ ഭാഗങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. കോട്ടയത്ത് ഒരു മിനിറ്റലധികം സമയം ഇടവിട്ട് ഭൂചലനം അനുഭവപ്പെട്ടു.
(കേരളത്തില്‍ ഭൂചലനം ഇതു വരെ)
വടക്കന്‍ സുമാത്രയിലുണ്ടായ വന്‍ ഭൂചലനത്തിന്റെ തുടര്‍ച്ചയായാണ് കേരളത്തിലും ചലനം അനുഭവപ്പെട്ടതെന്ന് വിദഗ്ധര്‍ അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ചലനമാണ് വടക്കന്‍ സുമാത്രയില്‍ അനുഭവപ്പെട്ടത്. വ്യാപക ഭൂചലനത്തെ തുടര്‍ന്ന് 28 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചെന്നൈയിലും ആസാമിലെ ഗോഹട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. ചെന്നൈയില്‍ പത്തുസെക്കന്‍ഡ് സമയം നീണ്ടുനിന്ന ചലനമാണ് അനുഭവപ്പെട്ടത്. ഐടി നഗരമായ ബാംഗ്ലൂരിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.
സംസ്ഥാനത്ത് എന്തെങ്കിലും നാശനഷ്ടമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. സിംഗപ്പൂര്‍, തായ്ലാന്ഡ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?












Click it and Unblock the Notifications