കണ്ണൂര്‍ വിമാനത്താവളത്തിന് സൊസൈറ്റി രൂപീകരിക്കും

സൊസൈറ്റി നടത്തിപ്പിന് എക്‌സൈസ് തുറമുഖ വിമാനത്താവള വകുപ്പ് മന്ത്രി കെ.ബാബു ചെയര്‍മാനും കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലിമിറ്റഡ് എം.ഡി വി.തുളസീദാസ് വൈസ് ചെയര്‍മാനുമായി ഒമ്പതംഗ ഗവേണിങ് കൌണ്‍സിലും, വി.തുളസീദാസ് പ്രസിഡന്റായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിക്കാനും ഉത്തരവില്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോംജോസ്, അഡീഷണല്‍ സെക്രട്ടറി സി.ആര്‍.വല്‍സല, ധനവകുപ്പ് ജോയിന്റ് സെക്രട്ടറി എ.ആര്‍.അജയകുമാര്‍, കോര്‍പ്പറേറ്റ് കാര്യ മാനേജര്‍ പി.ബാലന്‍, ഫിനാന്‍സ് മാനേജര്‍ ജയകൃഷ്ണന്‍.എസ്, ഡപ്യൂട്ടി പ്രോജക്ട് എഞ്ചിനീയര്‍ കെ.എസ്.ഷിബുകുമാര്‍, കമ്പനി സെക്രട്ടറി അനീഷ്‌കുര്യന്‍ എന്നിവരാണ് ഗവേണിങ് കൌണ്‍സിലിലെ മറ്റംഗങ്ങള്‍.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തുളസീദാസിനുപുറമെ ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി സി.ആര്‍.വല്‍സല, ധനവകുപ്പ് ജോയിന്റ് സെക്രട്ടറി എ.ആര്‍.അജയകുമാര്‍ കെ.ഐ.എ.എല്‍, കമ്പനി സെക്രട്ടറി അനീഷ്‌കുര്യന്‍ (സെക്രട്ടറി), ഫിനാന്‍സ് മാനേജര്‍ ജയകൃഷ്ണന്‍.എസ് (ട്രഷറര്‍), കോര്‍പ്പറേറ്റ് കാര്യ മാനേജര്‍ പി.ബാലന്‍, ഡപ്യൂട്ടി പ്രോജക്ട് എഞ്ചിനീയര്‍ കെ.എസ്.ഷിബുകുമാര്‍ എന്നിവര്‍ അംഗങ്ങളാണ്












Click it and Unblock the Notifications