അനൂപിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; അലിയും മന്ത്രി?

സത്യപ്രതിജ്ഞാചടങ്ങ് വ്യാഴാഴ്ച രാവിലെ നടന്നേക്കുമെന്നാണ് സൂചന. ചെറിയ ഇടവേളയ്ക്കായി സംസ്ഥാനത്തെത്തിയ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് മടങ്ങിപ്പോകുന്നതിനു മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. ബുധനാഴ്ച വൈകിട്ട് ചേരുന്ന യുഡിഎഫ് യോഗത്തില്‍ സത്യപ്രതിജ്ഞ സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകും.
അനൂപ് ജേക്കബ്ബിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് സൂചന ലഭിച്ചതായി കേരള കോണ്‍ഗ്രസ് (ജെ) അധ്യക്ഷന്‍ ജോണി നെല്ലൂരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനൂപിനെ മന്ത്രിയാക്കാമെന്നത് മുസ്ലീം ലീഗ് കൂടി ഉള്‍പെടുന്ന യു.ഡി.എഫിന്റെ തീരുമാനമാണെന്നും ജേക്കബ്ബിന്റെ ഗ്രുപ്പ് തന്നെ അനൂപിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മഞ്ഞിളാംകുഴി അലിയും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. ദില്ലിയില്‍ നിന്നും കേന്ദ്രമന്ത്രി ഇ.അഹമ്മദും ഉച്ചയോടെ തലസ്ഥാനത്ത് എത്തും. മുഖ്യമന്ത്രിയുമായി ലീഗ് നേതാക്കളും ചര്‍ച്ച നടത്തും. അനൂപിന്റെ മന്ത്രിസ്ഥാനം പ്രഖ്യാപിക്കുന്നതിനു മുന്‍പ് ലീഗുമായി സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.












Click it and Unblock the Notifications