കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയ റോക്കറ്റ് വിട്ടാല്‍ നടപടി: അമേരിക്ക

Google Oneindia Malayalam News

North Korea
വാഷിങ്ടണ്‍: ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപണ നടപടികളുമായി വടക്കന്‍ കൊറിയ മുന്നോട്ടുപോവുകയാണെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സില്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയും തക്ക നടപടി എടുക്കുകയും ചെയ്യുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.

സമാധാനവും നല്ലൊരു ഭാവിയുമാണ് കൊറിയ സ്വപ്‌നം കാണുന്നതെങ്കില്‍ റോക്കറ്റ് വിക്ഷേപണം ഒഴിവാക്കണം. മേഖലയിലെ സംതുലിതാവസ്ഥ തകര്‍ക്കുന്ന നടപടിയാണിത്. കൂടാതെ യുഎന്‍ സുരക്ഷാകൗണ്‍സിലിന്റെ പ്രമേയങ്ങളുടെ പരസ്യമായ ലംഘനം കൂടിയാണിത്-സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ വ്യക്തമാക്കി.

ജപ്പാന്‍ വിദേശകാര്യമന്ത്രി കോയ്ചിറോ ഗെംബയുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് ഹിലാരിയുടെ പ്രസ്താവന പുറത്തുവന്നത്. ഏപ്രില്‍ 12നും 16നും ഇടയില്‍ ഉപഗ്രഹവുമായി റോക്കറ്റ് ആകാശത്തേക്ക് കുതിക്കുമെന്ന് വടക്കന്‍ കൊറിയയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളാണ് വടക്കന്‍ കൊറിയ നടത്തുന്നതെന്ന് ജപ്പാനും തെക്കന്‍ കൊറിയയും ആരോപണമുന്നയിച്ചിട്ടുണ്ട്. സോഹ സാറ്റലൈറ്റ് സ്‌റ്റേഷനില്‍ നിന്ന് ഉപഗ്രഹവും വഹിച്ച് ഉയരുന്ന റോക്കറ്റ് തങ്ങളുടെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു കണ്ടാല്‍ നശിപ്പിക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Secretary of State Hillary Rodham Clinton says the US would pursue “appropriate action” at the UN Security Council if North Korea goes ahead with a long-range rocket launch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X