കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിക്കാരന് മാവോയ്‌സ്റ്റുകളില്‍ നിന്നും മോചനം

  • By Shabnam Aarif
Google Oneindia Malayalam News

Italian Hostage
ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയ്‌സുറ്റുകള്‍ ബന്ദിയാക്കിയിരുന്ന ഇറ്റലിക്കാരന് മോചനമായി. തങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരാ# തയ്യാറായതിനെ തുടര്‍ന്നാണ് ഇറ്റാലിയന്‍ പൗരനെ വിട്ടയക്കാന്‍ മാവോയ്‌സ്റ്റുകള്‍ തയ്യാറായത്.

ഇറ്റാലിയന്‍ ടൂര്‍ ഓപറേറ്റര്‍ ബൊസുകോ പൗലോയ്ക്കാണ് 29 ദിവസത്തിനു ശേഷം മാവോയ്‌സ്റ്റുകളില്‍ നിന്നും മോചിതനായത്. വ്യാഴാഴ്ച പുലര്‍ച്ചെ കാണ്ഡമാല്‍ ജില്ലയിലെ രായ്കിയക്ക് അടുത്തുവച്ചാണ് പൗലോയെ കൈമാറിയത്.

മാര്‍ച്ച് 14നാണ്് കൂടെയുണ്ടായിരുന്ന ഒരു ഇറ്റാലിയന്‍ വിനോദ സഞ്ചാരിക്കൊപ്പമാണ് പൗലോ മാവോയ്റ്റുകളുടെ പിടിയില്‍ അകപ്പെടുന്നത്. ഇയാളെ മാര്‍ച്ച് 25ന് വിട്ടയച്ചിരുന്നു.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അഞ്ച് മാവോയ്‌സ്റ്റുകളെ വിട്ടയക്കണമെന്ന മാവോവാദികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനു പുറമെ മറ്റ 12 ആവസ്യങ്ങള്‍ കൂടി പ്രാവര്‍ത്തികമാക്കാന്‍ നടപടിയെടുക്കും എന്നും സര്‍ക്കാറിന് സമ്മതിക്കേണ്ടി വന്നു.

എന്നാല്‍ ബന്ദിയാക്കപ്പെട്ട ബിജെഡി എംഎല്‍എയെ വിട്ടയക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

English summary
Italian tour operator Paolo Bosusco was released by the Odisha State Organising Committee of the outlawed Communist Party of India(Maoist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X