അഞ്ചാം മന്ത്രി: തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

അഞ്ചാം മന്ത്രിയെ നല്‍കിയതിലൂടെ കേരള ഭരണം മുസ്ലീം ലീഗിന് തീറെഴുതി കൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്നും തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ അറിയിച്ചു.
ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിലൂടെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ന്നിരിക്കുകയാണ്. ലീഗിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു.
വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടത്തുന്ന പുതിയ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. അഞ്ചാം മന്ത്രിയെ നല്‍കാനുള്ള തീരുമാനത്തില്‍ കേരളത്തിലെ ജനങ്ങള്‍ അസ്വസ്ഥരാണെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications