Get Updates
Get notified of breaking news, exclusive insights, and must-see stories!

5 മന്ത്രിമാര്‍: മലപ്പുറം പച്ച പിടിയ്ക്കുന്നു

Manjalamkuzhi ali
മലപ്പുറം: മന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ മലപ്പുറം റെക്കാര്‍ഡിടുന്നു. സംസ്ഥാന മന്ത്രിസഭയിലെ 21 മന്ത്രിമാരില്‍ നാലിലൊന്നും സ്വന്തമാക്കിയാണ് മലപ്പുറം പച്ച പിടിയ്ക്കുന്നത്. മുസ്ലീം ലീഗിന് ചരിത്രത്തില്‍ ഏറ്റവുമധികം മന്ത്രിമാരെ ലഭിച്ചതും അതില്‍ത്തന്നെ മലപ്പുറത്തിന് ഏറ്റവും കൂടുതല്‍ ലീഗ് മന്ത്രിമാരെ കിട്ടുന്നതും ഈ 13ാം നിയമസഭയില്‍തന്നെ.

കോണ്‍ഗ്രസ്സിന്റെ ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍ എന്നിവരും ലീഗിന്റെ പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്ബ് എന്നിവരും ചേര്‍ന്ന് നാല് മന്ത്രിമാരായിരുന്നു ഇതുവരെ. മഞ്ഞളാംകുഴി അലി കൂടി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ മന്ത്രിമാരുടെ എണ്ണം അഞ്ചായി ഉയരും.

പത്തുമാസത്തെ കാത്തിരിപ്പിന് ശേഷം മഞ്ഞളാംകുഴി അലി മന്ത്രിസഭയിലെത്തുമ്പോള്‍ പഴയ എതിരാളികളായ എം.കെ.മുനീറും അലിയും മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകരായി മാറുന്നുവെന്ന കൗതുകവുമുണ്ട്. 2006ല്‍ മങ്കടയില്‍ എം.കെ.മുനീറിനെ തോല്പിച്ചത് അലിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+