അനൂപും അലിയും മന്ത്രിപദത്തിലേയ്ക്ക്

ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതോടെ അടുത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ യുഡിഎഫിനു ലഭിക്കുന്ന രണെ്ടണ്ണത്തില്‍ ഒന്നു കേരള കോണ്‍ഗ്രസ് - എമ്മിനും അടുത്തതു കോണ്‍ഗ്രസിനും ലഭിക്കും. മഞ്ഞളാംകുഴി അലിക്ക് നഗര വികസനവും ന്യൂനപക്ഷക്ഷേമവും നല്‍കാന്‍ ധാരണയായി.
എന്നാല്‍ അനൂപിന്റെ വകുപ്പിനെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. അനൂപിന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു തന്നെ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. സത്യപ്രതിജ്ഞയ്ക്കുശേഷം ചേരുന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications